APP DOWNLOAD

TRENDING

ആറ് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപതുകാരന്‍ അറസ്റ്റില്‍; സംഭവം പുറംലോകമറിഞ്ഞത് വിദ്യാര്‍ഥി അധ്യാപികയോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞതോടെ



പയ്യന്നൂര്‍:ആറ് വയസുകാരി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപത്കാരന്‍ അറസ്റ്റില്‍.എട്ടിക്കുളം അംമ്പലപ്പാറയിലെ കാസിം(60)ആണ് പോക്സോ നിയമ പ്രകാരം അറസ്റ്റിലായത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.സ്‌കൂളിലെത്തി അധ്യാപികയോട് കുട്ടി വിവരം പറഞ്ഞതോടെയാണ് സംഭവമറിഞ്ഞത്.
സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനുമായും പോലീസുമായും ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.കുട്ടിയില്‍ നിന്ന് പോലീസും ചൈല്‍ഡ് ലൈനും മൊഴിയെടുത്തു.

No comments