APP DOWNLOAD

TRENDING

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ഇൻറർവ്യൂ 12 ന്



കണ്ണൂർ; ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ അധീനതയില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ലഹരി വിമുക്ത കേന്ദ്രം ആരംഭിക്കുന്നതിന് വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
    കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് നിയമനത്തിന് എം ബി ബി എസ്/ എം ഡി/ഡി പി എം/ ഡി എന്‍ ബി, ടി സി എം സി രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. സൈക്യാട്രിയില്‍ പി ജി അഭികാമ്യം.  ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എം ഫില്‍/ പി ജി ഡി സി പി ഇന്‍ ക്ലിനിക്കല്‍ സൈക്കോളജിയോടൊപ്പം ആര്‍ സി ഐ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ നിയമനത്തിന് എം ഫില്‍/ പി ജി ഡി പി എസ് ഡബ്ലു ഇന്‍ സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്ക്.  ഓരോ വീതം ഒഴിവാണുള്ളത്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 12 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി പങ്കെടുക്കണം. ഫോണ്‍: 0497 2700194.

No comments