APP DOWNLOAD

TRENDING

കൊളച്ചേരി നാളെ പോളിങ് ബൂത്തിലേക്ക്.



കൊളച്ചേരി: എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി ഡിവിഷനിൽ. നാളെ തിരഞ്ഞെടുപ്പ്. യുഡിഎഫും എൽഡിഎഫും ബിജെപിയും ശക്തമായ പ്രചാരണം അഴിച്ചുവിട്ട തിരഞ്ഞെടുപ്പിന് വീറുംവാശിയും ഏറെ .2015-ൽ സി.ബാലകൃഷ്ണൻ എൽ.ഡി.എഫിലെ സി.സത്യനെ 257 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ നണിയൂർ, കൊളച്ചേരി, പെരുമാച്ചേരി, കോടിപ്പോയിൽ, പള്ളിപറമ്പ്, കായിച്ചിറ,ചേലേരി അടങ്ങുന്ന ഏഴ് വാർഡുകൾ ചേർന്നതാണ് കൊളച്ചേരി ഡിവിഷൻ   .നിലവിലെ അംഗം കോൺഗ്രസിലെ സി. ബാലകൃഷ്ണൻ
അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

യു ഡി എഫ് സ്ഥാനാത്ഥി  പി.കെ.പ്രഭാകരൻ മാസ്റ്ററും എൽ ഡി എഫ് സ്ഥാനാർത്ഥി കെ.അനിൽകുമാറും തമ്മിലാണ് മുഖ്യ മത്സരം. ബി ജെ പി സ്ഥാനാർത്ഥിയായി എം കൃഷ്ണനും മത്സര രംഗത്തുണ്ട്.

നണിയൂർ എ എൽ പി സ്കൂൾ, കൊളച്ചേരി ഇ പി കൃഷ്ണൻ നമ്പ്യാർ സ്മാരക യു പി സ്കൂൾ, കാവുംച്ചാൽ അംഗനവാടി, പെരുമാച്ചേരി  അംഗനവാടി,   പെരുമാച്ചേരി ജി  എൽ പി സ്കൂൾ പള്ളിപ്പറമ്പ്, കൊളച്ചേരി എ യു പി സ്കൂൾ,  ചേലേരി എ എൽ പി സ്കൂൾ കപ്പണപ്പറമ്പ് എന്നിവയാണ് പോളിംഗ് സ്റ്റേഷനുകൾ. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് നടക്കുന്ന വോട്ടെടുപ്പ്  നാളെ  രാവിലെ 7 മണിക്ക് ആരംഭിച്ചു വൈകിട്ട് 5 മണിയോടെ  അവസാനിക്കും. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന്റെ മൂന്നാം നിലയിൽനിന്നായിരിക്കും വോട്ടെണ്ണൽ. അവിടെ തന്നെയായിരിക്കും വോട്ടിങ്‌ യന്ത്രം വോട്ടെണ്ണുന്നതു വരെ സൂക്ഷിക്കുക.

വെള്ളിയാഴ്ച്ച  രാവിലെ 10 മണിമുതൽ വോട്ടെണ്ണൽ  നടക്കും. ഉച്ചയോടെ പൂർണമായ ഫലം പുറത്തുവരും

No comments