APP DOWNLOAD

TRENDING

ഒന്നര വയസ്സുകാരന്റെ മരണം; ആശുപത്രിയിലെ ചികിത്സാ പിഴവാണെന്ന് ബന്ധുക്കളുടെ പരാതി


പയ്യന്നൂര്:രാമന്തളിയിലെ ഒന്നര വയസുള്ള കുട്ടി മരിച്ചു.രാമന്തളി വടക്കുമ്പാട്ടെ ഒ.കെ.ഗംഗാധരന്റേയും(സത്യന്‍) സിനിയുടേയും മകന്‍ ആദില്‍(ഒന്നര)ആണ്്് മരിച്ചത്.സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കളുടെ പരാതി. ഛര്‍ദ്ദിയായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കുട്ടിക്ക് ചികിത്സ ലഭ്യമാക്കിയിരുന്നു.ചികിത്സയെ തുടര്‍ന്ന് വീട്ടിലെത്തിച്ച കുട്ടിയുടെ ഛര്‍ദ്ദിക്ക് ശമനമുണ്ടായിരുന്നു.ബുധനാഴ്ച രാവിലെ അബോധാവസ്ഥയില്‍ കണ്ട കൂട്ടിയെ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധിച്ച ഡോക്ടര്‍ കുട്ടി മരിച്ചതായി അറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് ചികിത്സയിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കളുടെ പരാതിയുയര്‍ന്നത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു.ഗള്‍ഫില്‍ ജോലി ചെയ്യുന്ന പിതാവ് ഗംഗാധരന്‍ വിവരമറിഞ്ഞ് ഇയാള്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.ഗംഗാധരന്‍-സിനി ദമ്പതികള്‍ക്ക് പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ചതാണ് ആദിലിനെ.

No comments