മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള നഗരമായ മട്ടന്നൂരിൽ നഗരസഭ ഇതുവരെ ടാക്സിസ്റ്റാന്റ് ഒരുക്കത്തതിൽ പ്രതിഷേധിച്ച് മട്ടന്നൂരിലെ സംയുക്ത ടാക്സി ഡൈവേർസ് യുനിയൻ പ്രത്യക്ഷ സമരം പ്രഖ്യപിച്ചിരിക്കയാണ്. മട്ടന്നൂരിലെ ടാക്സി വാഹനങ്ങളും ഭാരവാഹനങ്ങളും,ഓട്ടോറിക്ഷകളും ഇപ്പോൾ പാർക്ക് ചെയ്യുന്നത്. തിരക്കേറിയ റോഡരികിലാണ്. മട്ടന്നൂരിൽ ടാക്സിസ്റ്റാന്റ് ഒരുക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. മുമ്പ് ടാക്സികാർ പാർക്ക് ചെയ്തിരുന്ന മാർക്കറ്റ് സൈറ്റ് മൈതാനത്താണ് നഗരസഭ ഷോപ്പിംഗ് മാൾ നിർമ്മിച്ചത്. വർഷങ്ങളായിട്ടും പകരം സ്റ്റാന്റ് ഒരുക്കാൻ നഗരസഭ തയ്യാറായിട്ടില്ല വിമാനത്തവളം ഉൽഘാടനം ചെയ്യുന്നതോടെ പ്രശ്നം രൂക്ഷമാകും. ഞങ്ങൾ എന്ത് ചെയ്യും എന്നാണ് ടാക്സി തൊഴിലാളികൾ ചോദിക്കുന്നത്.
No comments