ദ്വിദിന സഹവാസ ക്യാമ്പ്
കല്യാശ്ശേരി:കല്യാശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ജില്ലാശുചിത്വമിഷന്റെ സഹകരണത്തോടെ കല്യാശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തുന്ന ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി കല്യാശ്ശേരി പഞ്ചായത്തിലെ 1500 ഓളം വീടുകളിൽ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന പേരിൽ നടപ്പിലാക്കുന്ന ബോധവത്കരണ പരിപാടിയുടെയും ഹരിത ഓഡിറ്റിംഗിന്റെയും തുടക്കം കുറിച്ച് കൊണ്ട് സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ഇ പി ഓമന നിർവ്വഹിച്ചു. എല്ലാ പൗരൻമാരിലും ഉറവിട മാലിന്യ പരിപാലന സംസ്കാരം വളർത്തിയെടുക്കാനും വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുക അജൈവ മാലിന്യങ്ങൾ ജൈവ മാലിന്യങ്ങളുമായി കൂടിക്കലരാതെ വൃത്തിയാക്കി പാഴ്വസ്തുവ്യാപാരികൾക്ക് പുനഃ ചംക്രമണത്തിന്തു കൈമാറുക ജൈവ മാലിന്യങ്ങൾ പരമ്പരാഗത കുഴി കംപോസ്റ്റ് നിർമ്മിച്ച് സംസ്കരിക്കുക തുടങ്ങിയ കാര്യങ്ങളാണ് രണ്ട് ദിനം നീണ്ടു നിൽക്കുന്ന ബോധവത്കരണ പരിപാടി കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടി.പി റഹീം പറഞ്ഞു. പി ടി എ പ്രസിഡണ്ട് പി സജീവൻ, പി.ബാലൻ , കുടുംബശ്രീ കോ ഓർഡിനേറ്റർമീനാക്ഷി ടീച്ചർ ,പി.ഷ്യാംജിത്ത്, മെഹ് നാസ് പി. എന്നിവർ പരിപാടിയിൽ സംസാരിച്ചു.



No comments