APP DOWNLOAD

TRENDING

SKSSF ബുർദ്ദാ ലാപന മത്സരവും റബീഹ് കോൺഫറൻസ് പ്രഖ്യാപനവും നാളെ



കണ്ണൂർ: SKSSF കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ബർദ്ദാ മത്സരവും റബീഹ് കോൺഫറൻസ് പ്രഖ്യാപനവും നാളെ വൈകുന്നേരം 4 മണി മുതൽ ഹാശിം തങ്ങൾ നഗർ കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് അറബിക് കോളേജ് ഗ്രൗണ്ടിൽ നടക്കും.
സമസ്ത കണ്ണൂർ ജില്ലാ പ്രസിഡണ് PKP അബ്ദുൾ സലാം മുസല്യാർ ഉൽഘാടനം ചെയ്യും.മാണിയൂർ അബ്ദുള്ള ബാഖവി ഹാശിം തങ്ങൾ മഖാം സിയാറത്തിന്ന് നേതൃത്വം കൊടുക്കും. ദാറുൽ ഹസനാത്ത് ജനറൽ സെക്രട്ടറി KN മുസ്തഫ സാഹിബ് പതാക ഉയർത്തും. പ്രിൻസിപ്പാൾ  സയ്യിദ് അലി ഹാശിം നദ് വി തങ്ങൾ കമ്പിൽ മുഖ്യ പ്രഭാഷണം നടത്തും.
K KP അബ്ദുള്ള മൗലവി , ശഹീർ പാപ്പിനിശ്ശേരി അബ്ദുൾ ശുക്കൂർ ഫൈസി പുഷ്പഗിരി ,ബഷീർ അസ്അദി നമ്പ്രം , ജലീൽ ഹസനി അസ്ലം മാസ്റ്റർ പ ടപ്പേങ്ങാട്, നിയാസ് അസഅദി.ശമീർ മാസ്റ്റർ, റഹ്മത്തള്ള പുല്ലൂപ്പി സുബൈർ ദാരിമി ,റിയാസ് പാമ്പുരുത്തി പങ്കെടുക്കും.

ഖത്തർ SKSSF കണ്ണൂർ ജില്ലാ കമ്മറ്റി ജില്ലാ സഹചാരിക്ക് നൽകുന്ന ഫണ്ട് കൈമാറ്റവും നടക്കും.

No comments