സർ സയ്യിദ് ഹയർ സെക്കന്ററി സ്കൂളിന് മറ്റൊരു പൊൻ തൂവൽ;മുഹമ്മദ് അർഫാസ് (NSS വളണ്ടിയർ ലീഡർ) സാഹസിക ക്യാമ്പിൽ ജില്ലയെ പ്രതിനിധീകരിക്കുന്നു.
സർ സയ്യിദ് ഹയർ സെക്കന്ററി സ്കൂളിന് മറ്റൊരു പൊൻ തൂവൽ മുഹമ്മദ് അർഫാസ് പാറോല(NSS വളണ്ടിയർ ലീഡർ, PLUS 2 SCIENCE, SIR SYED HSS ,TALIPARAMBA)
ദുരിതാശ്വാസ പ്രവർത്തനത്തിൽ മികച്ച സേവനം കാഴ്ചവെച്ച അർഫാസിന് ഹിമാചൽ പ്രദേശിലെ നർക്കണ്ടയിൽ 2018 സെപ്തംബർ 21 മുതൽ ഒക്ടോബർ 1 വരെ നടക്കുന്ന സാഹസിക ക്യാമ്പിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അവസരം ലഭിച്ചു. എൻ.എസ്.എസ് ന്റെ ദുരിതാശ്വാസ നിധിയിലേക്ക് അർഫാസിന്റെ നേതൃത്വത്തിൽ സമീപ പ്രദേശത്തുള്ള വീടുകളിൽ നിന്നും കടകളിൽ നിന്നുമായി 30,000 രൂപയാണ് സമാഹരിച്ചത്.കൂടാതെ 60,000 രൂപയോളം വിലമതിക്കുന്ന പുത്തൻ വസ്ത്രങ്ങളും സ്റ്റേഷണ റി സാധനങ്ങളും,5600 രൂപയുടെ Pampers ഉം ശേഖരിച്ച് വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്കെത്തിച്ചു. തളിപ്പറമ്പ താലൂക്കിലെ പ്രളയ ബാധിത പ്രദേശമായ ചെങ്ങളായി കൊവ്വ പ്പുറം പ്രദേശത്തുകാർക്ക് വെള്ളമിറങ്ങിയപ്പോൾ വീടും പരിസരവും ശുചീകരിക്കുന്നതിന് അവധി ദിവസങ്ങളായിട്ടും അർഫാസിന്റെ ഫോൺവിളിയിലൂടെ 63 വളണ്ടിയർമാർ ഒത്തുചേർന്ന്, ഗ്രൂപ്പുകളായി തിരിഞ് വീടു കളിൽ സാധനങ്ങൾ എടുത്തു വെക്കുകയും, കിണറുകൾ ക്ളോറിറനേഷൻ ചെയ്യൽ, കുടിവെള്ളം കടത്തൽ, അംഗൻവാടി ശുചീകരിക്കൽ, അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് കുപ്പികൾ, സഞ്ചികൾ എന്നിവ ശേഖരിച്ച് ചാക്കിൽ കെട്ടിവെക്കൽ, അഴുകി അടിഞ്ഞ കപ്പത്തണ്ടുകൾ നീക്കം ചെയ്യൽ തുടങ്ങിയ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരായി.ഇതിന്റെ തുടർ പ്രവർത്തനമായി സെപ്തംബർ 2 ഞയറാഴ്ച ആപ്രദേശത്തുകാർക്ക് ആശ്വാസമായി സർ സയ്യിദ് NSS യൂണിറ്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി.ദുരിതാശ്വാസവുമായി ബന്ധപ്പെട്ട മികച്ച പ്രയത്നത്തിന് അംഗീകാരമായി സാഹസിക ക്യാമ്പിലേക്ക് കണ്ണൂർ ജില്ലയിൽ നിന്നും പങ്കെടുക്കാൻ അവസരം ലഭിച്ച അർഫാസിന് സ്കൂൾ മാനേജ് മെന്റിന്റേയും PTA യുടേയും അഭിനന്ദനങ്ങൾ അറിയിച്ചു



No comments