ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ കൈയേറ്റം ചെയ്ത ബസ് ക്ലീനർ അറസ്റ്റിൽ
തളിപ്പറമ്പ്: നടുറോഡില്‍ ഗതാഗത തടസമുണ്ടാക്കി ടെമ്പോ ഡ്രൈവറുമായി അടിപിടിയിലേര്‍പ്പെട്ട സ്വകാര്യബസ് ക്ലീനറെ പിടിച്ചുമാറ്റാന്‍ ചെന്ന പോലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തിൽ ബസ് ക്ലീന്‍ റിമാന്‍ഡില്‍. ഏഴോം സ്വദേശിയും തളിപ്പറമ്പ്-പെരുമ്പടവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎല്‍ 13 എസ് 7484 മണികണ്ഠന്‍ ബസ് ക്ലീനറുമായ സി.കെ.അസീന്‍(38)നെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ദിനേശന്‍ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം 4.45 ന് ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂള്‍ പരിസരത്ത് ട്രാഫിക് ഡ്യൂട്ടി ചെയ്യുകയായിരുന്ന തളിപ്പറമ്പ് സ്റ്റേഷനിലെ സിപിഒ എരമം സ്വദേശി കെ.പ്രശാന്തിനെ കയ്യേറ്റം ചെയ്യുകയും യൂണിഫോം പിടിച്ചുവലിച്ചു തള്ളി താഴെയിടുകയും ചെയ്തു എന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രശാന്ത് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി ടെമ്പോ ട്രാവലർ ഡ്രൈവറുമായി അടിപിടി കൂടുന്നതിനിടയില്‍ ഇരുവരേയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പ്രശാന്തിനെ അസീന്‍ അക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ അസീനെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.



No comments