APP DOWNLOAD

TRENDING

യുവാവ് ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍



തലശ്ശേരി: രണ്ട് ദിവസം മുമ്പ് കാണാതായ യുവാവ് വീട്ടിനടുത്തെ കിണറ്റില്‍ മരിച്ച നിലയില്‍. ദുരൂഹതയുണ്ടെന്ന സംശയത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായ് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച പുലര്‍ച്ചെയാണ് കൊളശ്ശേരി ബാവാച്ചി മുക്കിലെ താഴെ പുരയില്‍ ഗോവിന്ദന്റെ മകന്‍ കെ പി രജീഷിനെ (32) കാണാതായത്. വീട്ടിനടുത്ത് താമസിക്കുന്ന വിജേഷ് എന്ന സുഹൃത്തിന്റെ മകന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് സുഹൃത്തുക്കളുടെ കൂടെ മറ്റൊരു വീടിന്റെ വരാന്തയിലാണ് കിടന്നുറങ്ങിയതത്രെ. പുലര്‍ച്ച മറ്റുള്ളവര്‍ എഴുന്നേറ്റപ്പോള്‍ രജീഷിനെ കാണാനില്ലായിരുന്നു. ഉറങ്ങാന്‍ കിടന്ന സ്ഥലത്ത് ഫോണും, ചെരിപ്പും കാണപ്പെട്ടതിനാല്‍ പുറത്തെവിടെയോ പോയതായിരിക്കുമെന്ന് കരുതി സൃഹുത്തുകള്‍. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും രജീഷിനെ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് തലശ്ശേരി പോലീസ് സ്റ്റേഷനില്‍ കാണാനില്ലെന്ന പരാതിയും നല്‍കിയിരുന്നു. ഇന്നലെ രാത്രിയിലാണ് രജീഷിനെ ഹരിദാസ് എന്നായാളുടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലശ്ശേരി പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

No comments