കഞ്ചാവ്കടത്ത് കേസ് ;ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ
കണ്ണൂര്: പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ മറവില്‍ കഞ്ചാവ് കടത്തുന്നത് സി.പി.എമ്മില്‍ പുതിയ പ്രതിസന്ധിക്ക് വഴിമരുന്നിടുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കഞ്ചാവ് ഉപയോഗിക്കുന്നത് ചേരി തിരിഞ്ഞുള്ള സംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്. കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരും തമ്മിലുള്ള സംഘര്‍ഷമാണ് പതിവാകുന്നത്. ലഹരിയെ ചെറുക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകരും ലഹരി ഉപയോഗിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം ചാലാട്, മണല്‍ ഭാഗങ്ങളില്‍ സൈ്വരജീവിതത്തിനും തടസ്സമാകുന്നു.
കഴിഞ്ഞ ദിവസം ചാലാട് യുവാക്കളെ പിന്തുടര്‍ന്നെത്തിയ സംഘം യുവാക്കള്‍ രക്ഷപ്പെടാനായി ഒരു വീട്ടിലേക്ക് ബൈക്ക് ഓടിച്ചു കയറ്റിയപ്പോള്‍ വീട്ടുമുറ്റത്ത് വച്ച് മര്‍ദ്ദിച്ചിരുന്നു. യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. ചാലാട്ടെ പ്രമുഖ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ മുഹമ്മദ് യൂസഫ് (28) വയനാട് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത് പാര്‍ട്ടി വൃത്തങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ രണ്ടാഴ്ച മുമ്പ് സ്വകാര്യ ബസ്സിന്റെ ഡിക്കിയില്‍ ഉടമസ്ഥനില്ലാതെ സൂക്ഷിച്ച നിലയില്‍ പാര്‍സലായി 14 കിലോ കഞ്ചാവ് കടത്തിയ കേസിലാണ് മുഹമ്മദ് യൂസഫ് പിടിയിലാകുന്നത്. സപ്റ്റംബര്‍ രണ്ടിന് പുലര്‍ച്ചെ ബംഗളുരുവില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന സ്വകാര്യ ബസ്സിലാണ് പാര്‍സല്‍ കടത്തിയത്. കഞ്ചാവ് പിടികൂടിയ ദിവസം പാര്‍സല്‍ അന്വേഷിച്ച് പ്രതി പാര്‍സല്‍ ഓഫീസില്‍ ചെന്നിരുന്നു. തുടര്‍ന്ന് പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച സംഘം പാര്‍സല്‍ ഓഫീസിലേക്ക് തന്ത്രപൂര്‍വ്വം എത്തിച്ചാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം പ്രതിയുടെ ഭാര്യ ടൗണ്‍പോലീസില്‍ തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. ഇതില്‍ ടൗണ്‍പോലീസ് അന്വേഷിച്ചപ്പോഴാണ് യൂസഫ് വയനാട് കഞ്ചാവ് കടത്തിയ കേസില്‍ പിടിയിലായത് മനസ്സിലാകുന്നത്.
പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ മറവില്‍ ലഹരി കടത്തുന്ന സംഭവം പുറത്തായതോടെ അതീവ ഗൗരവമായാണ് ഇക്കാര്യം പാര്‍ട്ടി കാണുന്നത്. പാര്‍ട്ടിയിലെ വലീയ വിഭാഗം പ്രവര്‍ത്തകര്‍തന്നെ ലഹരിയെ ചെറുക്കാന്‍ രംഗത്തിറങ്ങുമ്പോള്‍ മയക്കുമരുന്നു കടത്തുകേസുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പെടുന്നത് സി.പി.എമ്മില്‍ ചര്‍ച്ചയാവുകയാണ്.



No comments