APP DOWNLOAD

TRENDING

കണ്ണൂരിലും ഇനി ഓൺലൈൻ ടാക്സി സർവീസ്



കണ്ണൂർ∙ ജില്ലയിലും ഇനി ഓൺലൈൻ ടാക്സി സർവീസ്. ബ്രാൻഡ് വാൾസ് ടെക്നോളജീസിന്റെ ‘കാർ വൺ’ ഓൺലൈൻ ടാക്സി ഒക്ടോബർ 19നു നിരത്തിലെത്തും. കാറിനൊപ്പം ഓട്ടോറിക്ഷകളുമുണ്ട്. 20 മുതൽ വാഹന റജിസ്ട്രേഷൻ തുടങ്ങും. ഇതിനായി പഞ്ചായത്തുകളിൽ കൗണ്ടർ ഒരുക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സി.വിസ്മയ, ഡയറക്ടർമാരായ കെ.പ്രസാദ്, പി.പി.ഹാരിസ്, പി.കെ.സന്തോഷ്, അർജുൻ കെ.കുമാർ എന്നിവർ അറിയിച്ചു.

ഒക്ടോബർ 10നുള്ളിൽ ഡ്രൈവർമാർക്ക് പരിശീലനം പൂർത്തിയാക്കും. ഒക്ടോബർ 11 മുതൽ ട്രയൽ റൺ. കാർ വൺ ആപ്പ് ഡൗൺ ലോഡ് ചെയ്യുന്നവർക്ക് ഫ്രീ റൈഡിന് അവസരമുണ്ടാവും. സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, തിയറ്ററുകൾ, ആശുപത്രികൾ, ബ്യൂട്ടി പാർലറുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചു സർവീസുണ്ടാകും. കാർ വൺ ഇങ്ങനെ സംസ്ഥാനത്ത് 10,000 കാറുകളും 50,000 ഓട്ടോറിക്ഷകളും ജില്ലയിൽ 1,000 കാറുകളും 5,000 ഓട്ടോറിക്ഷകളും ഓരോ പഞ്ചായത്തിലും 10 കാ‍റും 50 ഓട്ടോറിക്ഷകളും ഒരു മിനിറ്റിൽ ഒരു വണ്ടി രണ്ട് കിലോമീറ്റർ ചുറ്റളവിൽ 10 വണ്ടികൾ സ്ത്രീ യാത്രക്കാർക്ക് മാത്രമായി വാഹനം സ്ഥിരം യാത്രക്കാർക്ക് ഷെയർ ടാക്സി സർവീസ് ഇങ്ങനെ ആൻഡ്രോയിഡ് ആപ്പ് വഴിയോ, കസ്റ്റമർ കെയറിൽ വിളിച്ചുപറഞ്ഞോ വാഹനം ബുക്ക് ചെയ്യാം.

അഞ്ചു കിലോമീറ്റർ ഓട്ടോ യാത്രയ്ക്ക് 60–75 രൂപ, കാറിനു 120–150 രൂപ 28 ദിവസ പരിധിയിൽ സ്മാർട് കാർഡുകൾ. ഇതുപയോഗിച്ച് കേരളത്തിൽ എവിടെയും യാത്ര ചെയ്യാം 499 രൂപയുടെ കാർഡുള്ളവർക്ക് ദിവസം രണ്ട് ഓട്ടോ യാത്ര. 1000 രൂപയുടെ കാർഡിൽ ഒരാൾക്ക് കാറിലും ഓട്ടോയിലുമായി ദിവസം ആറ് യാത്ര. 2000 രൂപ കാർഡിൽ പരിധിയില്ലാതെ കാർ, ഓട്ടോ യാത്ര.

No comments