പന്ത്രണ്ട് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ തളിപ്പറമ്പ് മത്സ്യമാർക്കറ്റ് ജോലിക്കാരൻ അറസ്റ്റിൽ
തളിപ്പറമ്പ്: പന്ത്രണ്ടുകാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധലൈംഗിക പീഡനത്തിന് വിധേയമാക്കിയ സംഭവത്തില്‍ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. തളിപ്പറമ്പ് മല്‍സ്യ മാര്‍ക്കറ്റിലെ ജോലിക്കാരന്‍ കരിമ്പത്തെ മന്തവളപ്പില്‍ എം.വി.സിദ്ദിഖ് (55) നെയാണ് പോക്സോ നിയമപ്രകാരം തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ദിനേശന്‍ അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പിനടുത്തുള്ള ഒരു വിദ്യാലയത്തിലെ ഏഴാം തരം വിദ്യാർത്ഥിയെ ഇന്നലെ രാവിലെ കളിസ്ഥലത്ത് നിന്നും മടങ്ങുന്ന വഴിയും അതിന് മുമ്പായി നാല് തവണയും പ്രകൃതിവിരുദ്ധമായി ലൈംഗിക പീഢനം നടത്തിയെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ സിദ്ദിഖിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.



No comments