ഹിന്ദി ദിനത്തിൽ പ്രധാനമന്ത്രിക്ക് കത്തുമായി പൂമംഗലം യുപി സ്കൂൾ വിദ്യാർത്ഥികൾ
തളിപ്പറമ്പ്: ഹിന്ദി ദിനത്തിൽ പൂമംഗലം യു പി സ്ക്കുളിലെ വിദ്യാർത്ഥികൾ പ്രധാനമന്ത്രിക്ക് കത്തയക്കുന്നു കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസുമുതൽ ഹിന്ദി പഠനം ആരംഭിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടി മൻകി ബാത്തിന്റെ ശ്രോതാക്കളാണെങ്കിലും മനസ്സിലാവാതത് ഞങ്ങളെ നിരാശപ്പെടുത്തുന്നു' ബഹുമാപ്പെട്ട പ്രധാനമന്ത്രി ഇതിന് പരിഹാരം കാണുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്ന് കേരളത്തിലെ കണ്ണൂർ ജില്ലയിലെ പൂമംഗലം യു പി സ്ക്കൂളിലെ വിദ്യാർത്ഥികൾ
പൂമംഗലം യു പി സ്കൂളിലെ ഹിന്ദി അധ്യാപകൻ പി പി ഷംസീർ മാസ്റ്റർ കുട്ടികളോട് പ്രധാന മന്ത്രിക്ക് കത്തെഴുതാം എന്ന് പറഞ്ഞപ്പൊൾ കുട്ടികൾ സന്തോഷത്തോടെ ഏറ്റെടുത്ത് പോസ്റ്റോഫീസിലേക്ക് റാലി യായി പോയി ആണ് കത്ത് പോസ്റ്റ് ചെയ്തത്.
സ്കൂൾ ലീഡർ കത്ത് പോസ്റ്റ് ചെയ്തു .
പ്രധാനാധ്യാപകൻ സത്യനാരായണൻ മാസ്റ്റർ, ബിന്ദു ടീച്ചർ ,കൗസല്ല്യ ടീച്ചർ ,നിഷമണി ടീച്ചർ, ഷൈല ടീച്ചർ, റീന ടീച്ചർ ,കാവ്യ ടീച്ചർ, അനു മാസ്റ്റർ, ധനഞ്ജയൻ മാസ്റ്റർ, ഷംസീർ മാസ്റ്റർ എന്നിവരും പങ്കെടുത്തു



No comments