APP DOWNLOAD

TRENDING

വയനാട് ദുരിതബാധിത പ്രദേശങ്ങളിൽ ബാഗുകൾ വിതരണം ചെയ്തു



തളിപ്പറമ്പ: ഹലീമത്തുസ്സഅദിയ്യ: മാതമംഗലം പൂർവ്വ വിദ്യാർത്ഥി - അധ്യാപകരുടെ കൂട്ടായ്മയായ
''ഒത്തുചേരാം  ഓർത്തെടുക്കാം'' വാട്സ് അപ് ഗ്രൂപ്പിന്റെ കീഴിൽ വയനാട്  ദുരിത പ്രദേശങ്ങളിലെ വിദ്യാർത്ഥിതൾക്ക് ആശ്വാസമായി മദ്രസ - സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.വയനാട്ടിലെ പനമരം മഹല്ല് കമ്മിറ്റിയുടെ മദ്രസയിൽ പനമരം മഹല്ല് ജനറൽ  സെക്രട്ടറി അബ്ദുള്ള ഹാജിയെ ഗ്രൂപ് കൺവീനർ അബ്ദുള്ള വായാട് ബാഗുകൾ ഏൽപ്പിച്ചു.
ചടങ്ങിൽ SKSSF മേഖല പ്രസിഡണ്ട് നജ്മുദ്ധീൻ ഫൈസി,SKSSF അബുദാബി വയനാട് ജില്ല പ്രസിഡണ്ട് ശമീർ കപ്ലക്കാട്, ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി അശ്റഫ് ഫൈസി, മൊയ്തീൻ  കുട്ടി മുസ്ല്യാർ, വാട്സ് അപ് ഗ്രൂപ്പ് UAE കോഓർഡിനേറ്റർ റിയാസ് പടന്ന, ഖത്തർ കോഓർഡിനേറ്റർ മുസ്തഫ വായാട്, യഹ് യ കയ്യം, ജലീൽ ആലക്കാട്, മുസമ്മിൽ ചുഴലി ചടങ്ങിൽ സംബന്ധിച്ചു.


ഗ്രൂപ്പ്‌ അഡ്മിൻ
പി.ടി.എ.നാസർ. ശ്രീകണ്ഠാപുരം
00968 9709 1521

No comments