സ്‌കൂള്‍ പരിസരത്ത് ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി; കടയുടമ റിമാന്റില്‍
ഇരിട്ടി: സ്‌കൂള്‍ പരിസരത്ത് നിന്ന് വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ച ലഹരിയുല്‍പ്പന്നങ്ങള്‍ പിടികൂടി.ആറളം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപമുള്ള ആക്രിക്കടയില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് വില്‍പ്പനയ്ക്കായി സൂക്ഷിച്ച645 പാക്കറ്റ് ഹാന്‍സ് പിടികൂടിയത്.സംഭവവുമായി കടയുടമ.ആറളം ഒട്ടാക്കിലെ ഷാഹിദ മന്‍സിലില്‍ അഷറഫിനെ (38) പോലീസ്അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ആറളം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് ഈ ആക്രിക്കടയില്‍ നിന്നാണ് എന്നാണ് ആറളം പോലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആ ക്രികടയില്‍ റെയ്ഡ് നടത്തി നിരോധിത പാന്‍ ഉല്‍പ്പന്നമായ 645 പാക്കറ്റ് ഹാന്‍സ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. ആറളം എസ് ഐ തെരുവത്ത് പിടികയില്‍ രജീഷിന്റെനേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.മലയോരമേഖലയില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പന ഉപയോഗവും വര്‍ദ്ധിച്ചു വരുന്നതായ വിവരത്തെതുടര്‍ന്നാണ് ആറളം പോലീസ് മയക്കുമരുന്ന് ലഹരി മാഫിയക്കെതിരെ പരിശോധന ശക്തമാക്കിയത്



No comments