APP DOWNLOAD

TRENDING

ബസ് തടഞ്ഞ് ഡ്രൈവറെ മർദ്ധിച്ച നാല് പേർ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ



തളിപ്പറമ്പ: ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദ്ദിച്ച്പരിക്കേല്പിച്ച സംഭവത്തിൽ നാലുപേരെ തളിപ്പറമ്പ പോലീസ് അറസ്റ്റ് ചെയ്തു. കുറുമാത്തൂർ നെടുമുണ്ട കുണ്ടുലാടിലെ വി.പി.ജയേഷ് (30), എം.വിപിൻ (26), വലിയ പുരയിൽ ഹൗസിലെ വിശാൽ ( 24 ), നെല്ലിമൂട്ടിൽ ഹൗസിൽ സജിത്ത് മോൻ (24) എന്നിവരെയാണ് പ്രിൻസിപ്പൽ എസ്.ഐ.കെ.ദിനേശൻ അറസ്റ്റ് ചെയ്തത്.



തളിപ്പറമ്പ-ശ്രീകണ്ഠപുരം റൂട്ടിൽ സർവ്വീസ് നടത്തുന്ന കുന്നത്ത് ബസ്സിലെ ഡ്രൈവർ ചുഴലി ഇടക്കളത്തെ കെ. പ്രജിത്ത് (33) നെയാണ് ഇന്നലെ വൈകീട്ട് 5.20ന് കുറുമാത്തൂർ നെടുമുണ്ടയിൽ വെച്ച് നാല് പേർ ചേർന്ന് മർദ്ദിച്ചത്.അക്രമത്തിൽ പരിക്കേറ്റ ഇയാളെ തളിപ്പറമ്പ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.കഴിഞ്ഞ ദിവസം കുറുമാത്തൂർ നെടുമുണ്ടയിൽ സ്കൂൾ കുട്ടികളെ സ്റ്റോപ്പിൽ നിറുത്താതെ കുറച്ചകലെ ബസ് നിറുത്തിയത് ചോദ്യം ചെയ്യാനായി ബസ് തടഞ്ഞു നിറുത്തുകയും തുടർന്ന് മർദ്ദിക്കുകയായിരുന്നുവെന്നാണ് പ്രജിത്ത് പോലീസിൽ നല്കിയ പരാതിയിൽ പറയുന്നത്.

No comments