ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി തീ കൊളുത്തി മരിച്ചു
ധർമടം:വിദ്യാർത്ഥിനി തീ കൊളുത്തി മരിച്ചു.കിഴക്കെ പാലയാട് കൈരളി വായനശാലക്ക് സമീപം ചെറുവാരി ഹൗസിൽ ചോയൻ സാജന്റെയും ദീപയുടെയും മകൾ സാന്ദ്ര സാജനാ(14)ണ് മരിച്ചത്.കടമ്പൂർ ഹയർസെക്കന്ററി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.തിങ്കളാഴ്ച രാവിലെ 11.30 മണിയോടെ
വീടിന്റെ മുകളിലത്തെ നിലയിൽ നിന്ന് നിലവിളി കേട്ട് അമ്മയും സഹോദരനും മുകളിൽ എത്തിയപ്പോഴാണ് തീ കൊളുത്തിയ നിലയിൽ കാണപ്പെട്ട്. വിവരമറിയിച്ചതിനെ തുടർന്ന് സമീപത്തെ വിവാഹ വീട്ടിൽ നിന്ന് നാട്ടുകാർ എത്തി തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു. ധർമ്മടം എസ് ഐ കെ ഷാജുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുറിയിൽ നിന്ന് മണ്ണെണ്ണ കുപ്പി പോലീസ് കണ്ടെടുത്തു. ചൊവ്വാഴ്ച കണ്ണൂരിൽ നിന്നുള്ള സൈന്റിഫിക് അസിസ്റ്റന്റിന്റെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്രീയ പരിശോധന നടത്തും.ഉച്ചയോടെ
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും. സഹോദരൻ കടമ്പൂർ ഹയർസെക്കന്ററി സ്കൂളിൽ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥി ധനുഷും സാന്ദ്രയുടെ അമ്മ ദീപയുമാണ് വീട്ടിൽ താമസം. അച്ഛൻ സാജൻ ഗൾഫിലാണ്.



No comments