APP DOWNLOAD

TRENDING

കാട്ടാനയെ തുരത്തി വനം വകുപ്പ് :ഹാജി റോഡ്, പാലപ്പുഴ ഗ്രാമവാസികളുടെ ഭീതിയൊഴിഞ്ഞു.



ഒരു പകലും രാവും ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കാട്ടാന ഭീതിയകന്നു. പാലപ്പുഴയിൽ ഒരാളെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും, ഹാജി റോഡിൽ 'ഒരു പശുക്കിടാവിനെ കുത്തിക്കൊല്ലുകയും, വനംവകപ്പ വാഹനം തകർക്കുകയും ചെയ്ത കാട്ട് കൊമ്പനെ ജനവാസ മേഖലയിൽ നിന്ന് തുരത്തിയതായി വനം വകുപ്പ് അധികൃതർ അറിയിച്ചു. വീണ്ടും മടങ്ങിയെത്താതിരിക്കാൻ നിരീക്ഷണമേർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.ഉന്നത വനപാലകരുടെയും, പോലീസിന്റെയും സംയുക്ക നീക്കത്തിലാണ് കാട്ടാന തുരത്തൽ നടത്തിയത്.

No comments