കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് യുവാക്കള്‍ ഇരിട്ടിയില്‍ പിടിയില്‍
ഇരിട്ടി: കഞ്ചാവുകടത്തുന്നതിനിടെ വടകര സ്വദേശികളായ രണ്ട് യുവാക്കളെ ഇരിട്ടി ടൗണില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടി. വടകര എടച്ചേരി സ്വദേശികളായ ധനേഷ് (26), സനൂപ് (20) എന്നിവരെയാണ് ഇന്നു മണിയോടെ ഇരിട്ടി ടൗണില്‍ വെച്ച് ഇരിട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയിലത്തിന്റെ നേതൃത്യത്തിലുള്ള എക്‌സൈസ് സംഘം പിടികൂടിയത്.
ഇവരില്‍ നിന്നും 200 ഗ്രാമോളം കഞ്ചാവും പിടികൂടി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരിട്ടി കേന്ദ്രീകരിച്ച് ലഹരി മാഫിയകള്‍ കഞ്ചാവ് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിട്ടി എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കു പുറമെ പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ നിസാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജേഷ് പി.കെ, കെ.കെ ബൈജു, ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.



No comments