APP DOWNLOAD

TRENDING

കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ തലശ്ശേരി ജനറലാശുപത്രി പരിസരത്ത് വച്ച് പിടിയില്‍



തലശ്ശേരി: തലശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവുമായ് രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ പിടികൂടി. ബംഗാള്‍ സ്വേദശി ദേബ്കുമാര്‍ ഗിരി(22)യെ 50 ഗ്രാം കഞ്ചാവുമായ് തലശ്ശേരി ജനറലാശുപത്രി പരിസരത്ത് വെച്ച് പ്രിവന്റീവ് ഓഫീസര്‍ പ്രതീഷ് ചന്ദ്രനും സംഘവുമാണ് കസ്റ്റഡിയിലെടുത്തത്. തലശ്ശേരി കടല്‍പ്പാലത്തിന് സമീപം വെച്ച് കഞ്ചാവ് കൈവശം വെച്ച അന്യ സംസ്ഥാന തൊഴിലാളി അമല്‍റോയി(34)നെ പ്രിവന്റീവ് ഓഫീസര്‍ ജോണി ജോസഫും സംഘവുമാണ് പിടികൂടിയത.് ഇയാളില്‍ നിന്ന് 25 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
സി.ഇ.ഒ മാരായ സി.പി ശ്രീധരന്‍, സി.പി ഫൈസല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തലശ്ശേരി മേഖലയില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വില്‍പ്പന നടത്തുന്നതായി ഒട്ടനവധി പരാതികളുയര്‍ന്നിരുന്നു.

No comments