APP DOWNLOAD

TRENDING

വനിതാ ലീഗ് നേതാവിന്റെ പരാതി: മുസ്ലിംലീഗ് നേതാവ് രാജിവച്ചു



കണ്ണൂർ: വനിതാ ലീഗ് നേതാവ് ആരോപണമുന്നയിച്ച മുസ്ലിം ലീഗ് നേതാവ് കെ.പി.എ. സലീം അഴീക്കോട്  മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. അഞ്ചംഗ അന്വേഷണ സംഘം സലീമിനെതിരെ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ മണ്ഡലം ഭാരവാഹികളുടെ യോഗത്തിലേക്ക് സലീമിനെ വിളിച്ചു വരുത്തുകയായിരുന്നു. ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദും ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരിയും പങ്കെടുത്ത യോഗത്തിൽ സലീമിനോട് രാജി ആവശ്യപ്പെടുകയും തുടർന്ന് സലീം രാജി സമർപ്പിക്കുകയുമായിരുന്നു. വട്ടക്കണ്ടി വി.കെ. അഹമ്മദിനാണ് പകരം ചുമതല.

       പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തംഗവും വനിതാ ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗവുമായ യുവതിയാണ് സലീമിനെതിരെ പാർട്ടി തലത്തിൽ പരാതി നൽകിയത്. 

No comments