APP DOWNLOAD

TRENDING

അരവന്‍ചാലില്‍ ഭാര്യയെ വെട്ടിയശേഷം ഭര്‍ത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി


കണ്ണൂര്: ഭാര്യയെ വെട്ടിയശേഷം ഭര്‍ത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പയ്യന്നൂര്‍ അരവന്‍ചാലില്‍ കല്ലുകുന്നേല്‍ സത്യനാണ് ഭാര്യ രജിതയെ ആക്രമിച്ചത്. അതിനുശേഷം ഇയാള്‍ നേരിട്ട് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
  രജിത പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സത്യനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ വിട്ടു. കുടുംബ വഴക്കാണ് ഭാര്യയെ വെട്ടാന്‍ കാരണമെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്.

No comments