സർ സയ്യിദിലെ എംഎസ്എഫ് പ്രവർത്തകന് നേരേ എസ് എഫ് ഐ അക്രമം
സർസയ്യിദ് കോളജ് രണ്ടാം വർഷ വിദ്യാർത്ഥി ഷംനാദി നെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചു.കുറ്റിക്കോലിലേക്ക് ബൈക്കിൽ പോകുമ്പോൾ തൃച്ചംബരത്ത് വെച്ചാണ് അക്രമം ഉണ്ടായത്.
സർസയ്യിദ് കോളജ് യൂണിയൻ ഇലക്ഷനിൽ നേരിട്ട വൻ പരാജയത്തിൽ വിറളി പൂണ്ടാണ് എസ് എഫ് ഐ ആക്രരമിച്ചത്. എം.എസ് എഫിന് മാത്രം ശക്തമായി സ്വാധീനമുള്ള തളിപ്പറമ്പ സർ സയ്യിദിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നേരിട്ടിട്ടും വൻ പരാജയം ഏൽക്കേണ്ടി വന്ന എസ് എഫ് ഐ അക്രമത്തിന് നേതൃത്വം നൽകുയാണ് .എസ് എഫ് ഐ അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് എം എസ് എഫ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.



No comments