11 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍; മാതാവിന്റെ പരാതിയില്‍ പയ്യന്നൂർ പോലീസ് കേസെടുത്തു
പയ്യന്നൂര്:സ്വന്തം മക്കളോടൊപ്പം കളിച്ച് കൊണ്ടിരുന്ന പതിനൊന്ന്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കുഞ്ഞിമംഗലം കുതുരുമ്മലിലെ പി.എം.രമേശനെയാണ്(49) പയ്യന്നൂര്‍ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ കെ.വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലിനാണ് പരാതിക്കാസ്പദമായ സംഭവം. വയലില്‍ പണിയെടുക്കുന്നവര്‍ക്ക് കൂലികൊടുക്കാനെത്തിയ മാതാവിനോടൊപ്പമെത്തിയതായിരുന്നു പെണ്‍കുട്ടി.
കുട്ടിയെ രമേശന്റെ വീട്ടിലെ കുട്ടികളോടൊപ്പമിരുത്തിയാണ് മാതാവ് വയലിലേക്ക് പോയത്.മക്കളോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ വീടിനകത്തേക്ക് വിളിച്ചുകൊണ്ടുപോയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുതറിമാറിയ പെണ്‍കുട്ടി കരഞ്ഞ് വിളിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പരിഭ്രാന്തിയോടെ ഓടിയെത്തിയ മകളില്‍നിന്നും വിവരമറിഞ്ഞ മാതാവ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.



No comments