APP DOWNLOAD

TRENDING

SYF കണ്ണൂർ ജില്ലാതല മെമ്പർഷിപ്പ് കാംപയ്നു തുടക്കം കുറിച്ചു.



കേരള സംസ്ഥാന സുന്നീ യുവജന ഫെഡറേഷൻ സ്റ്റേറ്റുകമ്മറ്റി ആഗസത് 14-സെപ്തംബർ 14 വരെ പ്രഖ്യാപിച്ച മെമ്പർഷിപ്പുകാംപയ്ന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം കാടാച്ചിറ ഹസനിയ്യഃ അറബിക് കോളേജിൽ വച്ച് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കണ്ണൂർ ജില്ലാ സെക്രട്ടറി ഡോ: എൻ.എം.മുഹമ്മദ് നൂറാനി മൗലവി മുഹമ്മദ്‌ പെരിയത്തിലിന് കൂപ്പൺ നൽകി നിർവ്വഹിച്ചു.
         ശേഷം ചേർന്ന സമഗ്ര പ്രവർത്തക സംഗമം സയ്യിദ് ഹാമിദ് കോയന്മ തങ്ങൾ രാമന്തളി ഉദ്ഘാടനം ചെയ്തു.
       മഴക്കെടുതികൾ സംസ്ഥാന വ്യാപകമായി തുടർന്നു കൊണ്ടേയിരിക്കുകയാണ് .കേരളത്തിലെ ജനങ്ങൾ മുഴുവൻ അനുഭവിക്കുന്ന ഈ ദുരന്തത്തെയും ചിലർ രാഷ്ട്രീയക്കളാകൾക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് വേദനാജനകവും മാനുഷിക മൂല്യങ്ങളെ പരിഹസിക്കുന്നതുമാണ്.
      കേരളത്തിലെ ദുരിതാവസ്ഥ മനസിലാക്കി കേന്ദ്ര സർക്കാർ അടിയന്തിര സഹായമടക്കമുള്ള ആനുകൂല്യങ്ങൾ നൽകണം.
       തെറ്റായ വികസന നയങ്ങളും മറ്റും പറഞ്ഞ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സഹായങ്ങളിലും സർക്കാരിനെയടക്കം പ്രതിസന്ധിയിലാക്കുന്നതും കെടുതികളിൽ പെട്ടവരോട് ഉണ്ടാകുന്ന അലിവു മനസ്ഥിതിയെ വരെ എതിർ ദിശയിലേക്കു തിരിച്ചുവിട്ടു രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്നതും നിറുത്തി എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ദുരിതങ്ങളിൽ നിന്നും കരകയറാനും സംസ്ഥാനവും ബാധിക്കപ്പെട്ടവരും സാധാരണ നില പ്രാപിക്കാനും പരിശ്രമിക്കണം.
       ഇത്തരം ദുരന്തകാരണങ്ങൾ പഠിച്ച് ആമൂലാഗ്രം വ്യവസ്ഥിതിയെത്തന്നെയും പുതുക്കി നിശ്ചയിക്കേണ്ടതുണ്ടെങ്കിൽ അതിലേക്കും ഒരുമിച്ചു മുന്നേറാൻ എല്ലാവരും തയ്യാറാകണം.യോഗം ആവശ്യപ്പെട്ടു.
       ഡോ: എൻ.എം.മുഹമദ് നൂറാനി മൗലവി ആദ്ധ്യക്ഷ്യം വഹിച്ചു.അശ്റഫ് ദാറാനി മമ്പറം,നജീബ് വഹബി കാടാച്ചിറ ,മർസദ് ദാറാനി കണ്ണൂർ, സ്വിദ്ദീഖ വഹബി ഇരിക്കൂർ, ജoശീർ വഹബി പാപ്പിനിശേരി, ജംശാദ് കോട്ടക്കുന്ന് പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി മഅറൂഫ് വഹബി സ്വാഗതം പറഞ്ഞു.

No comments