നവവധുവിന്റെ സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയശേഷം വധുവിന്റെ ബന്ധുവായ യുവതിയുമായി ഒളിച്ചോടിയ ഭർത്താവ് പിടിയിൽ.
തളിപ്പറമ്പ: നവവധുവിന്റെ സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയശേഷം വധുവിന്റെ ബന്ധുവായ യുവതിയുമായി ഒളിച്ചോടിയ ഭർത്താവ് പിടിയിൽ.ഉന്നക്കിടക്ക വിൽപ്പനക്കാരനായ കൊല്ലം പനംപട്ടി സ്വദേശി രജനി ഭവനത്തിൽ ആർ.രജനീഷ് (44) നെയാണ് തളിപ്പറമ്പ പോലീസ് കസ്റ്റഡിയിൽ എടുത്തത്.2018 ഏപ്രിൽ 22 തളിപ്പറമ്പ കൂവേരി ആലത്തട്ടിലെ വരയിൽ വീട്ടിൽ അജിത (40)യെ രജനീഷ് വിവാഹം ചെയ്തിരുന്നു. ഇരുവരും ഭാര്യാ ഭർത്താക്കൻമാരായി താമസിച്ച് വരവെ രണ്ട് മാസങ്ങൾക്ക് മുമ്പ് ഇയാൾ അജിതയുടെ ബന്ധുവും ഭർതൃമതിയും രണ്ട് കുട്ടികളുടെ മാതാവുമായ കൂനം സ്വദേശിനിയുമായി അടുപ്പത്തിലാവുകയും ഒളിച്ചോടി പോകുകയുമായിരുന്നു .പോലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ കൂനം സ്വദേശിനി രജനിഷിനൊപ്പം പോവുകയായിരുന്നു. ഇരുവരും കൊല്ലത്ത് താമസിച്ച് വരികയായിരുന്നു ഇതിനിടയിൽ വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ വാടക വീട് സംഘടിപ്പിക്കാൻ പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് അജിതയിൽ നിന്നും മുന്നര പവൻ സ്വർണ്ണം രജനീഷ് കൈക്കലാക്കിയിരുന്നു. ഭാര്യയുടെ സ്വർണ്ണം വാങ്ങി വഞ്ചിച്ച കേസിലാണ് തളിപ്പറമ്പ പ്രിൻസിപ്പൽ എസ്.ഐ.കെ.ദിനേശന്റെ അന്വേഷണ സംഘത്തിലെ എ.എസ്.ഐമാരായ പുരുഷോത്തമൻ, രമേശൻ എന്നിവർ ചേർന്ന് ഇയാളെ ഇന്നലെ കൊല്ലത്ത് വച്ച് കസ്റ്റഡിയിൽ എടുത്തത്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും



No comments