വീണ്ടും കനത്ത മഴ; പലയിടങ്ങളിലും ഉരുള്‍പൊട്ടല്‍; മലയോരമേഖല വെള്ളത്തിനടിയില്‍; ഒറ്റപ്പെട്ട് പല മേഖലകളും
ആലക്കോട്: ഏതാനും ദിവസത്തേക്ക് മാറിനിന്ന കനത്ത മഴ വീണ്ടും സജീവമായപ്പോള്‍ മലയോരമേഖല വീണ്ടും വെള്ളത്തിനടിയിലായി. ജില്ലയിലെ മലയോര പഞ്ചായത്തുകളായ പയ്യാവൂര്‍, ഉളിക്കല്‍, എരുവേശ്ശി, മാട്ടറ, അറബി, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. ഇന്ന് നേരം പുലര്‍ന്ന ശേഷം ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇപ്പോഴും മഴ തുടരുന്നതിനാല്‍ പല സ്ഥലങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. പുഴകള്‍ മിക്കവയും കരകവിഞ്ഞൊഴുകുന്നു.
ഇരിട്ടി - മണിക്കടവ് റോഡില്‍ വള്ളം കയറി പലയിടത്തും ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പൊയ്യൂര്‍ക്കരിയിലും വട്ട്യാതോട് പാലത്തിലും, വയത്തൂര്‍, മാട്ടറ പാലവും വെള്ളം കയറിയതിനാല്‍ ഈ വഴിയുള്ള ഗതാഗതം നിലച്ചു.




No comments