APP DOWNLOAD

TRENDING

സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് യുവതിക്ക് പീഡനം: ഭര്‍തൃമാതാവിന് തടവും പിഴയും: വിവാഹ സമയത്ത് 8 ലക്ഷം രൂപയും അമ്പത് പവനും നല്‍കിയിരുന്നു



കണ്ണൂര്: സ്ത്രീധനം കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ച കേസില്‍ ഭര്‍തൃമാതാവിന് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. ഭര്‍ത്താവും വീട്ടുകാരും സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി കാട്ടി ബ്ലാത്തൂരിലെ അധ്യാപിക നല്‍കിയ പരാതിയിലാണ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ഇ.രഞ്ജിത്ത് ശിക്ഷ വിധിച്ചത്. പൊറോറയിലെ കുനിയിലാത്ത് നരിയന്‍ നഫീസ(60)യെ നാലുമാസം തടവും ആയിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2010 നവംബര്‍ ഏഴിനാണ് നഫീസയുടെ മകന്‍ മുഹമ്മദ് റഫീഖും പരാതിക്കാരിയും തമ്മിലുള്ള വിവാഹം നടന്നത്.
വിവാഹ സമയത്ത് എട്ടുലക്ഷം രൂപയും അമ്പതു പവനും നല്‍കിയിരുന്നു. ഇത് പോരെന്നു പറഞ്ഞു തൊട്ടടുത്ത ദിവസം മുതല്‍ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുകയായിരുന്നു. 2011 ഫെബ്രുവരി 17ന് യുവതിയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചാണ് അധ്യാപിക പരാതി നല്‍കിയത്. ഭര്‍ത്താവ് മുഹമ്മദ് റഫീഖ് സ്ഥലത്തില്ലാത്തതിനാല്‍ ഇയാളുടെ പേരില്‍ പ്രത്യേകം നടപടി തുടരും.

No comments