കെ കെ എൻ പരിയാരം ഗവ. വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയിൽ നിന്നും ഒരു കൈത്താങ്ങ്
കെ കെ എൻ പരിയാരം ഗവ. വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 1996./97എസ്. എസ്. എൽ. സി. ബാച്ചിന്റെ ഒന്നിച്ചിരിക്കാം ഒരു വട്ടം കൂടി എന്ന പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ഈ വർഷത്തെ ഓണം ബക്രീദ് ആഘോഷം നമ്മുടെ ഏവരുടെയും കുടുംബസംഗമത്തോടു കൂടി വിപുലമായി ആഘോഷിക്കുവാനാണ് തീരുമാനിച്ചിരുന്നത്. ഈ ആഘോഷ പരിപാടികൾ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.. പ്രളയക്കെടുതി പരിഗണിച്ചു കൊണ്ട് ഞങ്ങൾ ഒഴിവാക്കുകയാണ്.. അതിനു വേണ്ടി നീക്കി വെച്ച തുക കേരളം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത സമാനതകളില്ലാത്ത ദുരിതം അനുഭവിക്കുന്ന നമ്മുടെ കൂടപ്പിറപ്പുകളായ ജനങ്ങളുടെ കണ്ണീരൊപ്പുന്നതിന് വേണ്ടി ഞങ്ങൾ ആ തുക വിനിയോഗിക്കുകയാണ്. അതിന്റെ ഭാഗമായി ഞങ്ങൾ 25000/ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചിരി ക്കുകയാണ്. ആ തുക രാവിലെ ബഹു: പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എ.രാജേഷ് അവർകൾ ഏറ്റുവാങ്ങി



No comments