APP DOWNLOAD

TRENDING

തളിപ്പറമ്പിൽകഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ


തളിപ്പറമ്പ്:തളിപ്പറമ്പില്‍ കഞ്ചാവ് സഹിതം ഒഡീഷ സ്വദേശി അറസ്റ്റില്‍. ഒഡീഷ ഗഞ്ചാം ജില്ലയിലെ ഖരംപൂര്‍ സ്വദേശിശങ്കര്‍പതിയെയാണ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ദിനേശന്‍ അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് തളിപ്പറമ്പ് നഗരത്തില്‍ നിന്നും കഞ്ചാവ് സഹിതം യുവാവിനെ പിടികൂടിയത്. ടൗണ്‍ സ്‌ക്വയറില്‍  ഇയാളെ സംശയാസ്പദമായി കണ്ട് അവിടെയുണ്ടായിരുന്നവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തി ശങ്കര്‍പതിയുടെ കയ്യിലുള്ള സഞ്ചി പരിശോധിച്ചപ്പോള്‍ 70 ഗ്രാം കഞ്ചാവ് കണ്ടെത്തി. തളിപ്പറമ്പിലെ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്താനായി ഒഡീഷയില്‍ നിന്നും എത്തിച്ചതാണ് ഈ കഞ്ചാവ്. കഴിഞ്ഞ രണ്ട് വര്‍ഷമായി തളിപ്പറമ്പ് പൂക്കോത്ത് തെരുവില്‍ താമസിക്കുന്ന ശങ്കര്‍പതി കഞ്ചാവ് വിപണന സംഘത്തിലെ കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

No comments