സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കെതിരെ മുസ്ലിംലീഗിന്റെ അവിശ്വാസ പ്രമേയം
കണ്ണൂര്: കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍ക്കെതിരെ മുസ്ലിംലീഗ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നു. ഇന്നലെ വൈകുന്നേരം സഫയര്‍ ടൂറിസ്റ്റ് ഹോമില്‍ നടന്ന മുസ്ലിംലീഗ് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെയും കണ്ണൂര്‍, അഴീക്കോട് മണ്ഡലം ഭാരവാഹികളുടെയും യോഗമാണ് ഈ തീരുമാനമെടുത്തത്.
എത്രയും പെട്ടെന്ന് അവിശ്വാസം അവതരിപ്പിക്കാനാണ് തീരുമാനം. വൈസ് ചെയര്‍മാന്‍ പി, കെ, രാകേഷ് കോണ്‍ഗ്രസിലേക്ക് തിരികെ വരാന്‍ തയ്യാറായിട്ടും കെ. സുധാകരനടക്കമുള്ള നേതാക്കള്‍ ഇതിനു മുന്‍കൈ എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം. ജില്ലയില്‍ കോര്‍പ്പറേഷനിലക്കെമുള്ള പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാത്തതും യോഗം ചര്‍ച്ച ചെയ്തു.
കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ പ്രശ്‌നത്തിന് മാത്രമാണ് പരിഹാരമുണ്ടായത്. താഴെ തട്ടില്‍ ചര്‍ച്ച ചെയ്യാതെയാണ് യു.ഡി.എഫുമായി വീണ്ടും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ജില്ലാ ലീഗ് ഭാരവാഹികള്‍ തീരുമാനിച്ചത്.
ഇന്നലെയുണ്ടായ തീരുമാനം 10 ന് നടക്കുന്ന യു.ഡി.എഫ് പ്രതിഷേധങ്ങളില്‍ പ്രകടമാകും. കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് അഞ്ചു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരാണുള്ളത്യ അഡ്വ. ടി. ഒ. മോഹനന്‍ (പൊതുമരാമത്ത്), ജെമിനി (വികസനം), അഡ്വ. പി. ഇന്ദിര (ആരോഗ്യം), ഷാഹിന മൊയ്തീന്‍ ( വിദ്യഭ്യാസം), വിനോദ് ( ടാക്‌സ്,അപ്പീല്‍) എന്നിവരാണവര്‍.
യോഗം ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് ടി. എ. തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. കോര്‍പ്പറേഷന്‍ മുന്‍ വൈസ് ചെയര്‍മാന്‍ സി. സമീര്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ, പി, താഹിറും പങ്കെടുത്തിരുന്നു. തീരുമാനം ഇന്നലെ തന്നെ മുസ്ലിം ലീഗ് നേതൃത്വം ഔദ്യോഗികമായി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.



No comments