ബാലികയെ പീഡിപ്പിച്ച വൃദ്ധന്‍ അറസ്റ്റില്‍; സ്വന്തം വീട്ടില്‍ വച്ച് പെണ്‍കുട്ടിക്കു നേരെ അതിക്രമം കാട്ടിയ 64കാരനെ അറസ്റ്റ് ചെയ്തത് പോക്‌സോ ചുമത്തി
കൂത്തുപറമ്പ്: നീര്‍വ്വേലിയില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ വൃദ്ധനെ പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. നീര്‍വ്വേലി അംഗന്‍വാടിക്ക് സമീപത്തെ സി.പുരുഷോത്തമ (64) നാണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ച്ച സ്വന്തം വീട്ടില്‍ വച്ചാണ് ഇയാള്‍ ബാലികക്ക് നേരെ അതിക്രമം കാണിച്ചത്. കുട്ടിയുടെ ബന്ധുക്കള്‍ കൂത്തുപറമ്പ് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.



No comments