മോട്ടോർ വാഹന പണിമുടക്ക്: ജനജീവിതത്തെ സാരമായി ബാധിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പിൽ മോട്ടോർ വാഹന പണിമുടക്ക് പൂർണ്ണം മോട്ടോർ വ്യവസായ സംരക്ഷണ സമിതി ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂർ മോട്ടോര്‍വാഹന പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു അപൂർവ്വം ചില സ്വകാര്യ വാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല.കൂടാതെ ഭൂരിഭാഗം കടകളും പെട്രോൾപമ്പുകളും അടഞ്ഞുകിടക്കുന്നു കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ കൂടി സമരം പ്രഖ്യാപിച്ചതോടെ സ്ഥിതി വഷളായി.വര്‍ക്ക് ഷോപ്പുകള്‍, സ്പെയര്‍പാര്‍ട്സ്വിപണന കേന്ദ്രങ്ങള്‍, ഡ്രൈവിങ് സ്കൂളുകള്‍ എന്നിങ്ങനെ മോട്ടോര്‍വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അത്യാവശ്യ സര്‍വീസുകളേയും പാക്കേജ് ടൂര്‍ വാഹനങ്ങളേയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്



No comments