APP DOWNLOAD

TRENDING

തളിപ്പറമ്പിലെ പ്രമുഖ സ്ഥാപനത്തിൽ സെയില്‍സ് എക്‌സിക്യുട്ടിവായ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി: പ്രതി ഒളിവിൽ



തളിപ്പറമ്പ് : ലൈഗിക ബന്ധത്തിന് വഴങ്ങണമെന്ന ആവശ്യം നിരാകരിച്ച സഹപ്രവര്‍ത്തകയുടെ മുഖത്തടിച്ച യുവാവിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

തളിപറമ്പ് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പ്രമുഖ സ്ഥാപനത്തില്‍ സെയില്‍സ് എക്‌സിക്യുട്ടിവ് ആയ സ്ത്രീയോട് കഴിഞ്ഞ 30ന് വൈകിട്ടാണ് സഹപ്രവര്‍ത്തകന്‍ ലൈഗിക ചുവയോടെ സംസാരിക്കുകയും ലൈഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തത്.

സ്ത്രീ ഇത് നിരസിച്ചതോയെ മുഖത്ത് അടിച്ച് മാനഹാനി വരുത്തി എന്നാണ് പരാതി. ജോലി സമയത്ത് ലൈഗിക ബന്ധത്തിന് നിർബന്ധിക്കുകയും ലൈഗിക ചുവയോടെ സംസാരിക്കുകയും ലൈഗിക ചേഷ്ഠകൾ കാണിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ശല്യം സഹിക്കവയ്യാതായതോടെയാണ് തളിപ്പറമ്പ് പൊലിസിൽ പരാതി നൽകിയത്.

പരാതി പ്രകാരം തളിപ്പറമ്പ് പൊലിസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്ട്രര്‍ ചെയ്തു. ഒളിവിലുള്ള പ്രതിക്കുവേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചു.

No comments