APP DOWNLOAD

TRENDING

കൊട്ടിയൂര്‍ പീഡനം; പീഡനത്തിനിരയായ പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ രഹസ്യ മൊഴി പരസ്യപ്പെടുത്തിയ ദിനപത്രങ്ങള്‍ക്കെതിരെയും മൊഴി സംപ്രേഷണം ചെയ്ത ചാനലുകള്‍ക്കെതിരെയും പരാതി.


തലശ്ശേരി: വൈദികനും കന്യാസത്രീകളും പ്രതികളായ വിവാദമായ കൊട്ടിയൂര്‍ പീഡനകേസിന്റെ രഹസ്യ വിചാരണയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി അതേ പോലെ പ്രസിദ്ധീകരിച്ച ദിനപത്രങ്ങള്‍ക്കെതിരെയും മൊഴി സംപ്രേഷണം ചെയ്ത ചാനലുകള്‍ക്കെതിരെയും പരാതി. മാധ്യമ പ്രവര്‍ത്തകനായ പി.സി അജയകുമാറാണ് ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തലശ്ശേരി എ.എസ്.പി ചൈത്ര തെരേസാ ജോണിന് പരാതി നല്‍കിയത്. പരാതി ജില്ലാ പോലീസിന് ചീഫിന് കൈമാറി കോടതിയുടെ നിര്‍ദേശത്തിന് കാത്ത് നില്‍ക്കുകയാണ്.
 2012 ലെ ദ പ്രൊട്ടക്ഷന്‍ ഓഫ് സെക്സ് ആന്റ് അതര്‍ ആക്ട് എന്ന നിയമ പുസ്‌കത്തിലെ 23, 37 വകുപ്പുകള്‍ പ്രകാരം ഇത്തരത്തില്‍ പീഡനത്തിന് ഇരയാകുന്നവര്‍ കോടതി മുമ്പാകെ നല്‍കുന്ന മൊഴി പ്രസിദ്ധപ്പെടുത്തുന്നത് കുറ്റകരമാണ്. ഒരു വര്‍ഷം തടവോ പിഴയോ അല്ലെങ്കില്‍ ഇത് രണ്ടും കൂടി ഒന്നിച്ച് ലഭിക്കുന്ന കുറ്റമാണിത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഓഗസ്ത് ഒന്നിന് ആരംഭിച്ച വിചാരണ ദിവസം തനെനെ കോടതി മുമ്പാകെ കൂറുമാറിയിരുന്നു. പെണ്‍കുട്ടിയെ കോടതിയില്‍ ഇന്‍ക്യാമറ സംവിധാനം വഴിയാണ് വിസ്തരിച്ചിരുന്നത്. അടച്ചിട്ട മുറിയില്‍ നടന്ന വിചാരണക്കിടയില്‍ ഇര നല്‍കിയ മൊഴി അതേ പോലെ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുകയും ചില ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച് വരികയും ചെയ്തിരുന്നു. ഇതിനെതിരെയാണ് എ.എസ്.പിക്ക് അജയകുമാര്‍ പരാതി നല്‍കിയത്. വിവാദമായ കൊട്ടിയൂര്‍ പീഡന കേസ് വിചാരണ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് പി.എന്‍ വിനോദ് മുമ്പാകെയാണ് നടന്ന വരുന്നത്. അടച്ചിട്ട കോടതി മുറിയില്‍ പെണ്‍കുട്ടിയുടെ വിചാരണ നടക്കുമ്പോള്‍ പ്രതികളും പ്രതികളുടെ അഭിഭാഷകകരും ജഡ്്ജിയും പീഡനത്തിനരയായ കുട്ടിയും മാത്രമേ കോടതി മുറിയിലുണ്ടായിരുന്നുള്ളൂ.
കോടതി മുമ്പാകെ നല്‍കിയ മൊഴിയാണ് നിയമ വിരുദ്ധമായി പ്രസിദ്ധീകരിച്ചത്. ഫാ.റോബിന്‍ വടക്കുംഞ്ചേരി, കൊട്ടിയൂര്‍ നീണ്ടു നോക്കിയിലെ നെല്ലിയാനി തങ്കമ്മ, കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രസ്തുരാജ് ആശുപത്രി അഡ്മിസ്ട്ര്േറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, പീഡനത്തിനിരയായ കുട്ടിയുടെ പ്രസവമെടുത്ത ഗൈനക്കോളജിസ്റ്റ് സിസ്റ്റര്‍ ഡോ.ടെസ്സി ജോസ്, ഇതേ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ.ഹൈദരാലി, സിസ്റ്റര്‍ ലിസ്മരിയ, സിസ്റ്റര്‍ അനീറ്റ, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാ മന്ദിരത്തിലെ സൂപ്രണ്ട് സിസ്റ്റര്‍. ഒഫീലിയ, വയനാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഫാ.തോമസ് തേരകം, ശിശുക്ഷേമ സമിതിയംഗം സിസ്റ്റര്‍.ബെറ്റി ജോസ്് എന്നിവരാണ് കൊട്ടിയൂര്‍ പീഡന കേസിലെ പ്രതികള്‍. കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിയിലെ വൈദികനായിരുന്ന ഫാ.റോബിന്‍ വടക്കുംഞ്ചേരി പ്രായപൂര്‍ത്തിയാകാത പെണ്‍കുട്ടിയെ ലൈഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. പീഡനത്തിനിരയായ കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കമ്പ്യൂട്ടര്‍ പഠനത്തിന് പള്ളിമേടയിലെത്തിയ 16കാരിയെയാണ് വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയിരുന്നത്. പ്രായപൂര്‍ത്തിയാകാത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഫാ.റോബിനെ ഡി.എന്‍.എ പരിശോധനക്ക് വിധേയനാക്കിയിരുന്നു. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ഫാ.റോബിന്‍ തന്നെയാണെന്ന് ഡി.എന്‍.എ ടെസ്റ്റിലും കണ്ടെത്തിയിരുന്നു.

No comments