APP DOWNLOAD

TRENDING

അധ്യാപകന്റെ മാനസിക പീഡനം: ധർമ്മശാല നിഫ്റ്റിലെ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു



കണ്ണൂർ: അധ്യാപകന്റെ മാനസിക പീഡനം, ധര്‍മ്മശാല നിഫ്റ്റ് കാമ്പസിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. മൂന്നാം വര്‍ഷ ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയായ മലപ്പുറം ജില്ലയിലെ 20 കാരിയാണ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.


അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു. റാന്‍ടെക് എന്ന ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്ന് പോലീസ് പറഞ്ഞു.www.thaliparambanews.com

അപകടനില തരണം ചെയ്തിട്ടുണ്ട്. നിഫ്റ്റിലെ അധ്യാപകനായ ചെന്നൈ സ്വദേശി സെന്തില്‍കുമാര്‍ വെങ്കിടാചലം എന്ന അധ്യാപകന്റെ പീഡനം സഹിക്കാനാവാതെയാണ് അത്മഹത്യക്ക് ശ്രമിച്ചതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

ഈ അധ്യാപകനെ പറ്റി എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും പരാതിയുണ്ടെങ്കിലും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന ഭയന്ന് പരസ്യമായി പ്രതികരിച്ചിരുന്നില്ലത്രേ. അധ്യാപകനെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

No comments