കാപ്പിമല മഞ്ഞപ്പുല്ലില്‍ റിസോര്‍ട്ട് മാനേജര്‍ വെടിയേറ്റു മരിച്ച നിലയില്‍; മാതമംഗലം കക്കറ സ്വദേശി ഭരതന്‍ സ്വയം വെടിവെച്ച് മരിച്ചതെന്ന് പ്രാഥമിക നിഗമം
ആലക്കോട്: കാപ്പിമല മഞ്ഞപ്പുല്ലില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ വെടിയേറ്റു മരിച്ചു. മാതമംഗലം സ്വദേശി ഭരത(50)നാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7.30ഓടെ റിസോര്‍ട്ട് കവാടത്തിനു സമീപം ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും നായാട്ടിന് ഉപയോഗിക്കുന്ന നാടന്‍ തോക്കും കണ്ടെത്തിയിട്ടുണ്ട്.
സ്വയം വെടിവെച്ച് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മാതമംഗലം കൈതപ്രം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ വര്‍ഷങ്ങളായി ഇയാള്‍ ജോലി ചെയ്തു വരികയായിരുന്നു. സമീപവാസിയായ സിബിയാണ് ആദ്യം മൃതദേഹം കാണുന്നത്. അതുവഴി സിബി നടന്നുപോകവെയാണ് വെടിയേറ്റ് കിടക്കുന്ന ഭരതനെ കണ്ടത്. തോക്കും തിരകളും സമീപത്ത കണ്ടെത്തിയിട്ടുണ്ട്.
ആലക്കോട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.



No comments