തളിപ്പറമ്പിലെ സിഗ്ടെക് നിക്ഷേപ തട്ടിപ്പ് പരാതിയുമായി കുടുതൽ പേർ രംഗത്ത്
തളിപ്പറമ്പ്: തളിപ്പറമ്പിലെ സിഗ്ടെക് നിക്ഷേപ തട്ടിപ്പ് പരാതിയുമായി കുടുതൽ പേർ രംഗത്ത്.നിലേശ്വരം, ഹോസ്ദുർഗ് സ്റ്റേഷനുകളിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. തളിപ്പറമ്പ് ചിറവക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്ടെക് മാർക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ നടത്തിയത് വൻ നിക്ഷേപ തട്ടിപ്പ്. പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് കണ്ണൂർ ,കാസർകോട്, കോഴിക്കോട് ,വയനാട് പാലക്കാട് ജില്ലകളിൽ നിന്നു മാത്രം ആയിരത്തിലധികം പേരിൽ നൂറ് കോടായിലധികം രൂപ തട്ടിയെടുത്തതായാണ് അന്വേക്ഷണത്തിൽ കണ്ടെത്തിയത്.ഇന്നലെ സ്ഥാപനത്തിന്റെ നീലേശ്വരത്തെശാഖയിൽ പോലിസ് റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു ഉടമകൾ ജയിലിലായതോടെ പൂട്ടിയ ശാഖയുടെ പൂട്ട് പൊളിച്ചാണ് റെയ്ഡ് നടത്തിയത്.ഈ വർഷം മെയ് 2നാണ് ഉടമകളിലൊരാളായ പാലക്കാട് ആലത്തൂർ സ്വദേശിയും തളിപ്പറമ്പ പുഴക്കുളങ്ങരയിൽ താമസക്കാരനുമായ സുരേഷ് ബാബു ,ഡയറകടർ കാസർകോട് സ്വദേശി കുഞ്ഞിചന്തു എന്നിവരെ തളിപ്പറമ്പ ഡി.വൈ.എസ്.പി. കെ.വി വേണുഗോപാൽ അറസ്റ്റ് ചെയ്തത്.ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ തട്ടിപ്പ് കണ്ടെത്തിയത്
നിക്ഷേപിച്ച തുക അഞ്ച് വർഷം കൊണ്ട് ഇരട്ടിപ്പിച്ച് നൽകുമെന്നായിരുന്നു വാഗ്ദ്ധാനം അല്ലെങ്കിൽ 13.5 ശതമാനം നിരക്കിൽ വാർഷിക പലിശ ഈ മോഹന വാഗ്ദ്ധാനങ്ങളിൽ മയങ്ങിദേശസാൽകൃത ബാങ്കിലെ നിക്ഷേപം പോലും പിൻവലിച്ച് ആളുകൾ ” സിഗ്ടെക്കി “ൽ നിക്ഷേപിച്ചു.ആദ്യകാലങ്ങളിൽ കൃത്യമായി പലിശ നൽകിയതോടെ ആളുകൾക്ക് വിശ്വാസം വരികയും നിക്ഷേപിച്ചവർ തന്നെ വീണ്ടും പണം കമ്പനിക്ക് നൽകുകയും ചെയ്തു. സ്ത്രികൾക്ക് വലിയ കമ്മിഷൻ വാഗ്ദ്ധാനം ചെയ്ത് ഇടനിലക്കാരാക്കുകയായിരുന്നു ഉടമകൾ ചെയ്തത്. ഇടനിലക്കാർ അവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സമീപിച്ച് കമ്പനിയിലെക്ക് പണം നിക്ഷേപിപ്പിച്ചു പലരും ഇടനിലക്കാരെ വിശ്വസിച്ചാണ് പണം കൊടുത്തത്.പതിനായിരം രൂപ മുതൽ രണ്ട് കോടി രൂപ വരെ നിക്ഷേപിച്ചവർ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉണ്ട്.വിദേശ മലയാളികളുടെ ഭാര്യമാരും, റിട്ട: ഉദ്യോഗസ്ഥൻമാരും പണം നിക്ഷേപിച്ചിട്ടുണ്ട്.ശാഖകൾ പൂട്ടിയതോടെ പണം നഷ്ട്ടപ്പെട്ടവർ ഏജന്റ് മാരുടെ വീടുകളിലെത്തി പണം ആവശ്യപ്പെടാൻ തുടങ്ങിയത് സംഘർഷത്തിനിടയാക്കുന്നുണ്ട്. കോട്ടയത്തെ രാജീവ് മേനോൻ, വൃന്ദ, തളിപ്പറമ്പിലെ കമലാക്ഷൻ, എന്നിവരെ കൂടാതെ എറണാകുളം സ്വദേശികളായ രണ്ട് പേരും കേസിൽ പ്രതികളാണ്.മാസങ്ങൾക്ക് മുമ്പ് ശബളവും കമ്മിഷനും ലഭിക്കാത്ത അമ്പതോളം ഏജന്റ് മാർ കോട്ടയത്ത് നിന്നും എത്തിതളിപ്പറമ്പിലെ കമ്പനിയുടെ ആസ്ഥാനത്തിന് മുന്നിൽ സമരം ചെയ്തതോടെയാണ് തട്ടിപ്പ് പുറം ലോകം അറിഞ്ഞത്.



No comments