APP DOWNLOAD

TRENDING

ശ്രീകണ്ഠപുരം വഴി ഇരിക്കൂർ- ഇരിട്ടി ഭാഗത്തേക്ക് പോകുന്ന യാത്രികരും ഡ്രൈവർമാരും ജാഗ്രത പാലിക്കുക


കണ്ണൂർ:
കനത്ത മഴ തുടരുന്നതിനാൽ മലയോരം ഉരുൾപൊട്ടൽ ഭീതിയിൽ.പുഴകൾ കരകവിഞ്ഞതോടെ കൃഷിയിടങ്ങൾ ഉൾപ്പെടെ വെള്ളത്തിനടിയിലായി.താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമുയരുന്നു.പലയിടങ്ങളിലും ജലനിരപ്പ് റോഡ് ഗതാഗതത്തെ ബാധിച്ചു തുടങ്ങി.പുഴയോട് ചേർന്ന ശ്രീകണ്ഠപുരം,തുമ്പേനി - കണിയാർവയൽ റൂട്ടിൽ റോഡിൽ വെള്ളം കയറിയതിനാൽ വാഹന ഗതാഗതം നിലച്ചു. പുഴയോടു ചേർന്ന ഭാഗമായതിനാൽ നല്ല ഒഴുക്കുമുള്ളതിനാൽ യാത്രക്കാർ ജാഗ്രത പുലർത്തണം

No comments