APP DOWNLOAD

TRENDING

നാല് മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിനുള്ള വിലക്ക് നീക്കി


തിരുവനന്തപുരം : നാല് മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് ആരോഗ്യസര്‍വകലാശാല ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. അസീസിയ കൊല്ലം, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, ഡോ. സോമര്‍വെല്‍ കാരക്കോണം, എസ്‌യുടി തിരുവനന്തപുരം എന്നീ കോളേജുകളുടെ വിലക്കാണ് നീക്കിയത്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താം എന്ന് കോളേജുകള്‍ നല്‍കിയ ഉറപ്പിലാണ് നടപടി.

വിലക്ക് നീങ്ങിയതോടെ ആകെ 450 സീറ്റുകളില്‍ പ്രവേശനം നടത്താം.  കോളേജുകളിലേക്ക് ഈ വര്‍ഷം തന്നെ  എംബിബിഎസ് പ്രവേശനം നടത്താമെന്ന് ആരോഗ്യസര്‍വകലാശാല അറിയിച്ചു

No comments