APP DOWNLOAD

TRENDING

പഴയങ്ങാടിയില്‍ പോലീസ് സ്‌റ്റേഷനില്‍ കയറി യുവതി എസ്‌ഐയെ ആക്രമിച്ചു

കണ്ണൂർ: പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ യുവതിയുടെ പരാക്രമം.എസ്.ഐ.ക്കും പോലിസുകാരിക്കുംപരിക്ക്. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.കാസർകോട് ഉദുമ ബാര സ്വദേശിനി അമ്പാപുരം വീട്ടിൽ ദിവ്യ (30)യെയാണ് അറസ്റ്റ് ചെയ്തത്.ഇന്ന് ഉച്ചക്ക് 12.40 ഓടെ ആയിരുന്നു സംഭവം. പ്രിൻസിപ്പൽ എസ്.ഐ.ബിനു മോഹനനെ സ്വകാര്യമായികാണമെന്ന് ആവശ്യപ്പെട്ട് എത്തിയ ദിവ്യയോട് സ്വകാര്യമായി കാണാൻ പറ്റില്ലെന്നും പരാതി ഉണ്ടെങ്കിൽ എഴുതി നൽകാനും എസ്.ഐ. പറഞ്ഞു . എന്നാൽ ഇത് കേട്ട് ഷുഭിതയായ യുവതി എസ്.ഐയുടെ മുറിയിലെക്ക് കയറുകും മേശപ്പുറത്ത് ഉണ്ടായിരുന്ന പേപ്പർ വെയ്റ്റ് എടുത്ത് ഷെൽഫിന്റെ ചില്ല് എറിഞ്ഞ് തകർക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച എസ്ഐയെ ഡയറി കൊണ്ട് അടിക്കുകയും നഖം കൊണ്ട് മാന്തി പരിക്കേൽപ്പിക്കുകയുമായിരുന്നു തടയാൻ ശ്രമിച്ച വനിത പോലീസുകാരിയെയുംഅക്രമിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന മറ്റു പോലീസുകാർ ചേർന്ന്ദിവ്യയെ കീഴ്പ്പെടുത്തുകയായിരുന്നു. ഇന്നലെയും യുവതി എസ്.ഐയെ കാണണമെന്ന് ആവശ്യപ്പെട്ടു  സ്റ്റേഷനിൽ എത്തിയിരുന്നു  എസ്.ഐക്കും പോലിസുകാരിയും ആശുപത്രിയിൽ ചികിത്സ തേടി.മാസങ്ങൾക്ക് മുമ്പ് ബിനു മോഹൻ തളിപ്പറമ്പിൽ എസ്.ഐ ആയിരിക്കെ ദിവ്യപോലീസ് സ്റ്റേഷനിലെത്തി കുത്തിയിരിപ്പ് നടത്തിയിരുന്നു. രാത്രി ഏറെവൈകി ഇവരെ അനുനയിപ്പിച്ച് വിട്ടിലെത്തിക്കുകയായിരുന്നു.ഇതിന്റെ തുടർച്ചയായാണ് പഴയങ്ങാടിയിൽ എത്തി പ്രശനമുണ്ടാക്കിയതെന്നാണ് കരുതുന്നത്.പോലിസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെട്ടുത്തിയതിനും അക്രമിച്ചതിനുമാണ് കേസ്. യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും .

No comments