പത്തുവയസ്സുള്ള മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് നാടുവിട്ട യുവതിയെ പയ്യന്നൂര് പൊലീസ് കോട്ടയത്ത് കണ്ടെത്തി
പയ്യന്നൂര്: ഫേസ് ബുക്കിലൂടെ വളര്‍ന്ന പ്രണയത്തില്‍ കുടുങ്ങി ഭര്‍ത്താവിനേയും പത്തുവയസ്സുള്ള മകളേയും ഉപേക്ഷിച്ച് നാടുവിട്ട യുവതിയെ പോലീസ് കണ്ടെത്തി. പയ്യന്നൂര്‍ നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്തിരുന്ന ഇരുപത്തെട്ടുകാരിയായ യുവതിയേയാണ് പയ്യന്നൂര്‍ പൊലീസ് കോട്ടയത്ത് കണ്ടെത്തിയത്.
കാമുകനോടൊത്ത് കാമുകന്റെ കോട്ടയത്തെ വീട്ടില്‍ അടിപൊളിയായി താമസിച്ചുവരുമ്പോഴാണ് അപ്രതീക്ഷിതമായി പയ്യന്നൂര്‍ പോലീസ് എത്തിയത്.
മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ഫേസ് ബുക്ക് സൗഹൃദം ക്രമേണ പ്രണയത്തിലേക്കാണ് വഴിമാറിയൊഴുകിയത്. ഫേസ്ബുക്ക് കാമുകനോടൊപ്പം ഒന്നിക്കുവാന്‍ യുവതി ജോലിക്കെന്ന് പറഞ്ഞ് കൊറ്റിയിലെ വാടക കോര്‍ട്ടേഴ്‌സില്‍ നിന്നുമിറങ്ങിപ്പോയതായിരുന്നു. യുവതിയെ കാണാതെ വന്നപ്പോള്‍ പിതാവ് പയ്യന്നൂര്‍ പൊലീസില്‍ പരാതിപ്പെട്ടു



No comments