APP DOWNLOAD

TRENDING

വയനാട് വെള്ളമുണ്ടയിൽ യുവദമ്പതികൾ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ


വെള്ളമുണ്ട: വെള്ളമുണ്ട കണ്ടത്തുവയലിൽ പന്ത്രണ്ടാംമൈൽ വാഴയിൽ മൊയ്തുവിന്റെയും ആയിഷയുടെയും മകൻ ഉമ്മർ (27) ഭാര്യ ചെറ്റപ്പാലം സ്വദേശി മമ്മൂട്ടിയുടെ മകൾ ഫാത്തിമ (19) എന്നിവരെയാണ് വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.പിൻ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ദമ്പതികളെ വെട്ടി കൊന്നതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 8 മണിയോടെ തൊട്ടടുത്ത് ഉമ്മറിന്റെ സഹോദരന്റെ കൂടെ താമസിക്കുന്ന മാതാവ് ആയിഷ വിട്ടിലെത്തിയപ്പോഴാണ് ദമ്പതികളെ വെട്ടെറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്.വീടിന്റെ എല്ലാ മുറികളിലും രക്തം തളം കെട്ടിക്കിടക്കുന്നുണ്ട്. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. മുറിയിൽ മുളക് പൊടിവിതറിയിട്ടുണ്ട്. കൽപ്പറ്റയിൽ നിന്നും ഡോഗ് സ്ക്വാഡും കണ്ണൂരിരിൽ നിന്ന് വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. ജില്ലാ പോലിസ് മേധാവി കറുപ്പ സ്വാമിയുടെ നേതൃത്വത്തിൽ പോലിസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്. കൊലപാതകമറിഞ്ഞ് നൂറുകണക്കിനാളുകളാണ് സ്ഥലത്ത് തടിച്ച് കുടിയിരിക്കുന്നത്

No comments