APP DOWNLOAD

TRENDING

തലശ്ശേരിയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം തുടരുന്നു



തലശ്ശേരി: ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകനെ ബൈക്ക് തടഞ്ഞ് അടിച്ച് പരിക്കേല്‍പ്പിച്ചു. കൈവേലിക്കല്‍ സ്വദേശി ചാലില്‍ വീട്ടില്‍ സത്യനെ(42)യാണ് അടിച്ച് പരിക്കേല്‍പ്പിച്ചത.് വൈകിട്ട് കുട്ടിമാക്കൂല്‍ കള്ള് ഷാപ്പ് പരിസരത്ത് വെച്ചാണ് സംഭവം. തലശ്ശേരി സപ്ലെ ഓഫീസില്‍ വന്ന് തിരികെ പോകുന്നതിനിടയില്‍ രണ്ട് ബൈക്കിലെത്തിയ സംഘം ഇയാളെ ബൈക്ക് തടഞ്ഞ് അക്രമിക്കുകയായിരുന്നു. പരിക്കേറ്റ സത്യനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രേവശിപ്പിച്ചു.
സി.പി.എം പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു.  കഴിഞ്ഞ ദിവസം ഇവിടെ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് ബോംബെറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ബി.ജെ.പി പ്രവര്‍ത്തകനെ ബൈക്കിലെത്തി വധിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. പ്രദേശത്ത് കുറച്ച് ദിവസമായി കൊടി തോരണങ്ങള്‍ നഷ്ടപ്പെടുകയും മറ്റംു ചെയ്തതിന്റെ വിരോധത്തില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുകയാണ്. പ്രദേശത്ത് കനത്ത പോലീസ് കാവല്‍ തുടരുകയാണ്.

No comments