വിവാഹ ദിനത്തില്‍ കോടിയേരി മലബാര്‍ ക്യാന്‍സര്‍ സെന്ററിന് രക്തദാനം നല്‍കി നവവരനും കുടുംബവും
തലശ്ശേരി: വിവാഹദിനത്തോടനുബന്ധിച്ച് രക്തദാനം നടത്തി നവവരന്റെയും കുടുംബാംഗങ്ങളുടെയും മാതൃകാ പ്രവര്‍ത്തനം. പാനൂര്‍ ചെണ്ടയാട്ടെ പി.വി ഇസ്മയിലിന്റെ മകന്‍ ഇജാസ് ഇസ്മയില്‍ ആണ് കോടിയേരി മലബാര്‍ കേന്‍സര്‍ സെന്ററിലെ ബ്ലഡ് ബേങ്കിലേക്ക് രക്തദാനം നടത്തിയത്. ഒട്ടേറെ ജീവകാരുണ്യ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ദുബൈ കെ.എം.സി.സി.യുടെ കണ്ണുര്‍ ജില്ലാ ഭാരവാഹി കൂടിയാണ് പി.വി. ഇസ്മയില്‍.
മകന്‍ പുതു ജീവിതത്തിലേക്ക് കടക്കുമ്പോള്‍ സമൂഹത്തിന് കൂടി ഉപകരിക്കുന്ന എന്ത് വേറിട്ട പ്രവൃത്തി ചെയ്യാം എന്ന ചിന്തയില്‍ നിന്നുമാണ് രക്ത ദാനം നടത്താന്‍ തീരുമാനിച്ചത്. നിപ്പ രോഗഭീതിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോഴിക്കോട്, കണ്ണുര്‍ ജില്ലകളിലെ ആശുപത്രികളില്‍ ബ്ലഡ് ബേങ്കുകളില്‍ ആവശ്യത്തിന് രക്തം ശേഖരിച്ചു വച്ചിരുന്നില്ല. അതു കൊണ്ട് തന്നെ രക്തദാനത്തിന്റെ ആവശ്യകതയെ കുറിച്ച് വ്യാപക ചര്‍ച്ചകളും നടന്നു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ക്യാമ്പ് വിവാഹവേദിക്കരികെ സംഘടിപ്പിച്ചത്.
എം.സി.സി യോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോടിയേരി സി.എച്ച് സെന്ററുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് ഒരുക്കിയത് .കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ രക്തദാനം നടത്തി. വിവാഹത്തിനായി ഒരുക്കിയ പന്തലില്‍ പ്രത്യേക ക്യാമ്പൊരുക്കി യായിരുന്നു രക്ത ദാനം. നവവരന്‍ ഇജാസ് ഇസ്മയില്‍ രക്തം നല്‍കി തുടക്കം കുറിച്ചു. രക്തദാന ക്യാമ്പ് ഉദ്ഘാടനം പാനൂര്‍ എസ് ഐ വി കെ ഷൈജിത്ത് ഉദ്ഘാടനം ചെയ്തു. പൊട്ടങ്കണ്ടി അബ്ദുള്ളയുടെ അധ്യക്ഷതയില്‍ നടന്ന അനുമോദന ചടങ്ങിന്റെ ഉദ്ഘാടനം പാനൂര്‍ നഗരസഭാധ്യക്ഷ കെ.വി. റംല ടീച്ചര്‍ നിര്‍വ്വഹിച്ചു. എംസിവി ഗഫുര്‍, പി പി എ സലാം, ഡോ.അലി, പി.കെ.ഷാഹുല്‍ ഹമീദ്, കെ.കെ.മുനീര്‍, എ.സി.ഇസ്മയില്‍, കെ.വി. ഇസ്മയില്‍, മരുന്നന്‍ സിദ്ദിഖ്, ബഷീര്‍ കൂരാറ, പി.സി. കാദര്‍ ഹാജി, മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.



No comments