പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബസ് ഡ്രൈവര്‍ പിടിയിൽ: യുവാവ് വീട്ടില്‍ വെച്ച് തന്നെ പീഡനത്തിരയാക്കിയെന്ന് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍
പഴയങ്ങാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ച സംഭവത്തില്‍ സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍. മാട്ടൂല്‍ നോര്‍ത്തില്‍ കാവിലെപറമ്പത്ത് ഷംസീദ് (23) ആണ് പഴയങ്ങാടി പോലീസിന്റെ പിടിയിലായത്.
ഇയാള്‍ക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുക്കും. ഇക്കഴിഞ്ഞ 17ന് സ്‌കൂളില്‍ നടന്ന കൗണ്‍സിലിങിലാണ് പെണ്‍കുട്ടി പീഡന വിവരം അധ്യാപകരോട് പറഞ്ഞത്. തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. അന്വേഷണത്തില്‍ ഇയാള്‍ പെണ്‍കുട്ടിയെ മൂന്നു തവണ പീഡനത്തിനിരയാക്കിയെന്ന് കണ്ടെത്തി.
വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ വനിതാ ജയില്‍ എസ്‌ഐ പിടി സുധയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ഇയാളെ പഴയങ്ങാടി പോലീസിനു കൈമാറുകയുമായിരുന്നു.



No comments