കണ്ണൂർ സ്വദേശി അബുദാബിയിൽ മരണപ്പെട്ടു..
അബുദാബി ഇസ്ലാമിക് ബാങ്കിൽ ജോലി ചെയ്യുന്ന കണ്ണൂർ ചാലാട് കളത്തിന്റെ വിട പുതിയപുരയിലെ കെ പി ജബാർ (47) ആണ് മരണപ്പെട്ടത്. ഒരാഴ്ച്ച മുമ്പാണ് ജബാറിനെ കാണാതായത്. ഇതേ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിവരികയായിരുന്നു.
ഇതിനിടെ അബുദാബി ശൈഖ് ഖലീഫ ആശുപത്രി മോർച്ചറിയിൽ ജബാർ എന്നവരുടെ മൃതദേഹം ഉണ്ടെന്ന് കെ എം സി സി പ്രവർത്തകരായ എം എം നാസർ കാഞ്ഞങ്ങാട്, അബുബക്കർ പുതിയങ്ങാടി, കെ സി ശക്കീബ് പുതിയങ്ങാടി എന്നിവർ അറിയുകയും ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തി ബന്ധുക്കളെ അന്വേക്ഷിക്കുകയുമായിരുന്നു.
ഇന്നുച്ചക്ക് ആശുപത്രിയിലെത്തി ജേഷ്ടൻ മുനീർ മൃതദേഹം തിരിച്ചറിഞ്ഞു. സി എച്ച് അബൂട്ടി ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ മാരിയത്ത്. ജാസിം (14) മർജാന (10) എന്നിവർ മക്കളാണ്.
മുനീറിനെ കൂടാതെ ഫാസില, ശമീമ, സാബിറ, ഫരീദ എന്നിവർ സഹോദരങ്ങളാണ്.
മരണ വിവരമറിഞ്ഞ് നാട്ടുകാരും സുഹൃത്തുക്കളും ബാങ്ക് ജീവനക്കാരും ആശുപത്രി മോർച്ചറിയിൽ എത്തി കൊണ്ടിരിക്കുകയാണ്.നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ട് പോകും..



No comments