APP DOWNLOAD

TRENDING

എസ് എഫ് ഐ പ്രവര്‍ത്തകന് വെട്ടേറ്റു


കോഴിക്കോട്:  മേപ്പയ്യൂര് കാരയാട് എസ് എഫ് ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കാരയാട് ലോക്കല്‍ സെക്രട്ടറിയും എസ് എഫ് ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വിഷ്ണുവി(20)നാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.
വീട്ടിലേക്കു മടങ്ങുകയായിരുന്ന വിഷ്ണുവിനെ മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗസംഘം വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. വിഷ്ണുവിന്റെ മുഖത്ത് മുളകുപൊടി വിതറിയതിനു ശേഷമായിരുന്നു ആക്രമണം.
 പരിക്കേറ്റ വിഷ്ണുവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ എസ് ഡി പി ഐ ആണെന്ന് എസ് എഫ് ഐ ജില്ലാ നേതൃത്വം ആരോപിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

No comments