APP DOWNLOAD

TRENDING

മണലെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു


തൃക്കരിപ്പൂർ : മണലെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥി മുങ്ങിമരിച്ചു.  വൈകുനേരം നാല് മണിയോടെ ആയിറ്റി പൊയ്യക്കടവിൽ ആണ് സംഭവം. ആയിറ്റിയിലെ കെ എം സി മുസ്തഫയുടെ മകൻ മഷ്റഫ് (14) ആണ് മരിച്ചത്. വെള്ളക്കെട്ടിൽ ചെളിയിൽ താണുപോയ വിദ്യാർത്ഥിയെ പുറത്തെടുത്ത് തൃക്കരിപ്പൂർ ആശുപത്രിയിലും നില ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോവുകയായിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു. ചന്തേരയിൽ താമസിക്കുന്ന മുസ്തഫയുടെ കുടുംബം ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ ആയിറ്റിയിലെ തറവാട് വീട്ടിൽ എത്തിയതായിരുന്നു മഷ്റഫ്. മണലെടുത്ത കുഴിയിൽ നിറഞ്ഞ വെള്ളത്തിൽ സുഹൃത്തിന്റെ കൂടെ കുളിക്കാൻ ഇറങ്ങിയപ്പോൾ ചെളിയിൽ താണുപോവുകയായിരുന്നു. ആയിറ്റിയിലെ രതീഷ് ആണ് വെള്ളത്തിൽ ഇറങ്ങി കുട്ടിയെ രക്ഷിച്ചു ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പിലിക്കോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയാണ്.

No comments